---
title: "കണ്ണൂർ ആലക്കോട് കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ; നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിൽ വീണു."
english_title: "A herd of wild boars jumped across the road in Alakode, Kannur; the jeep lost control and fell into a ditch"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339767/A herd of wild boars jumped across the road in Alakode, Kannur; the jeep lost control and fell into a ditch"
published_at: "2026-02-03T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69816a3190a57_1001092273.jpg"
keywords: []
---

# കണ്ണൂർ ആലക്കോട് കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ; നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിൽ വീണു.

> **Lead Summary:** കാട്ടുപന്നിക്കൂട്ടം റോഡിൽ കുറുകെ ചാടിയതിനെ ത്തുടർന്ന് നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിൽ പതിച്ചു.

## Article Content

കാട്ടുപന്നിക്കൂട്ടം റോഡിൽ കുറുകെ ചാടിയതിനെ ത്തുടർന്ന് നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിൽ പതിച്ചു.

രാത്രി 12 മണിയോടെ മാരനായിലിലാണ് സംഭവം. മാമ്പൊയിലിലെ പാറേക്കുളം സച്ചിന്റെ ജീപ്പാണ് റോഡരികിലെ ഇരുപത് അടിയോളം താഴ്‌ചയിലുള്ള കൊക്കയിൽ പതിച്ചത്. മാമ്പൊയിൽ ചിറാപുഞ്ചിയിൽ നിര്യാതയായ ഇടക്കരക്കണ്ട ത്തിൽ അന്നമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു സച്ചിൻ.

ഇതിനിടെയാണ് കാട്ടു പന്നിക്കൂട്ടം ജീപ്പിന് കുറുകെ ചാടിയത്. ഇതോടെ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. സച്ചിൻ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ഇല്ലിക്കാടുകളിലും വള്ളിപ്പടർപ്പു കളിലും തട്ടി ജീപ്പ് നിന്നതിനാ ലാണ് അപകടം ഒഴിവായത്. മാമ്പൊയിൽ മേഖലയിൽ സമീപകാലത്ത് കാട്ടുപന്നി അക്രമം രൂക്ഷമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339767/A herd of wild boars jumped across the road in Alakode, Kannur; the jeep lost control and fell into a ditch)